-

അമ്നീഷ്യയുടെ തീരത്ത്
ആ മുഖം എത്ര ആലോചിച്ചിട്ടും ഓർമവരുന്നില്ല. എവിടെയോവെച്ച് നല്ല പരിചയം. അടുത്തുവന്ന് സുഖമാണോ എന്ന് ചോദിച്ചിട്ടും നിസ്സഹായമായ ചിരി മാത്രമായിരുന്നു എന്റെ മറുപടി. സംസാരത്തിനിടെ അയാൾ പറഞ്ഞു. ‘ഭാര്യയുമായുള്ള പ്രശ്‌നം തീർന്നില്ല. നാട്ടിലേക്ക് പോവുകയാ. അല്ലെങ്കിലും ഇപ്പോൾ ഭാര്യമാരക്കെ ഇങ്ങനെയാ. ചെറിയ പ്രശ്നങ്ങൾക്കാ ഡൈവേർസ് നോട്ടീസ് തരുന്നത്’. ഒരു വലിയ ഫലിതം കേട്ട പോലെ നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു. യാത്രക്കാരുടെ ശ്രദ്ധക്കായുള്ള അറിയിപ്പ് വന്നതും അയാൾ യാത്രപറഞ്ഞ് പിരിഞ്ഞു. എന്നിട്ടും എനിക്കാളെ പിടികിട്ടിയില്ല. അമ്മിണി പറയാറുള്ളതുപോലെ എനിക്ക്…




