October 2023

  • തനിച്ചാകുമ്പോൾ…

    തനിച്ചാകുമ്പോൾ…

    ജീവിതത്തിലെ ഏറ്റവും വിഷമമേറിയ കാര്യം തനിച്ചാവുക എന്നതാണ്. അതറിയുന്നത് കൊണ്ടാവാം നമ്മുടെ നിയമങ്ങൾ ഒരു കുറ്റവാളിയെ ജയിലിനകത്ത് കിടത്തുന്നത്. പ്രിയപ്പെട്ടവരെ കാണിക്കാതെ ഒരു സ്ഥലത്ത് കുറച്ച് കാലം പൂട്ടിയിട്ടാൽ ഉണ്ടാകുന്ന മാനസിക പ്രയാസം തന്നെയാണ് ലോകത്തേറ്റവും വലിയ ശിക്ഷ എന്ന് അവരും തിരിച്ചറിയുന്നു. ജയിലിൽ പോകാതെ തന്നെ ഈ ശിക്ഷ സ്വയം വാങ്ങിക്കൂട്ടുന്നവരാണ് നാട് വിട്ട് പ്രവാസം തെരഞ്ഞെടുക്കുന്ന മഹാഭൂരിഭാഗം പേരും. ഈ തനിച്ചാകുന്ന നേരം, മാതാപിതാക്കളുടെ തളർച്ചയും, മക്കളുടെ വളർച്ചയും, ഭാര്യയുടെ വിളർച്ചയുമൊക്കെ ഇന്നത്തെ കാലത്ത്…

    Know More

  • തുടർച്ചയാകേണ്ട സന്തോഷങ്ങൾ

    തുടർച്ചയാകേണ്ട സന്തോഷങ്ങൾ

    സന്തോഷങ്ങൾക്ക് ഒരു പരിധി നിശ്ചയിക്കുന്നവരാണ് നമ്മളിൽ മിക്കവരും. ഇത്ര ദിവസം നീണ്ടു നിൽക്കുന്നത്.. അല്ലെങ്കിൽ ഇത്ര മണിക്കൂർ നീണ്ടു നിൽക്കുന്നത് എന്നിങ്ങിനെയാകും ആ സന്തോഷങ്ങൾക്ക് നമ്മൾ നൽകുന്ന പരിധി. അതേസമയം സന്തോഷ തുടർച്ച സൃഷ്ടിക്കാൻ സാധിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. ജീവിതത്തിന്റെ ഓരോ കണികകളും ആസ്വദിച്ച് മുമ്പോട്ട് പോകുന്നവർ. ഇതിനിടെ നേരിട്ട് പരിചയമില്ലെങ്കിലും, ഫേസ് ബുക്കിലൂടെ ഇടയ്ക്ക് രസകരമായ തമാശകൾ ചാറ്റ് ബോക്സിലൂടെ പങ്കിടാറുള്ള ഒരു സുഹൃത്തിനോട് താങ്കൾക്ക് എങ്ങിനെ ഈ രീതിയിൽ തമാശകളൊക്കെ പറയാൻ സാധിക്കുന്നു എന്നു…

    Know More