• തുടർച്ചയാകേണ്ട സന്തോഷങ്ങൾ

    തുടർച്ചയാകേണ്ട സന്തോഷങ്ങൾ

    സന്തോഷങ്ങൾക്ക് ഒരു പരിധി നിശ്ചയിക്കുന്നവരാണ് നമ്മളിൽ മിക്കവരും. ഇത്ര ദിവസം നീണ്ടു നിൽക്കുന്നത്.. അല്ലെങ്കിൽ ഇത്ര മണിക്കൂർ നീണ്ടു നിൽക്കുന്നത് എന്നിങ്ങിനെയാകും ആ സന്തോഷങ്ങൾക്ക് നമ്മൾ നൽകുന്ന പരിധി. അതേസമയം സന്തോഷ തുടർച്ച സൃഷ്ടിക്കാൻ സാധിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. ജീവിതത്തിന്റെ ഓരോ കണികകളും ആസ്വദിച്ച് മുമ്പോട്ട് പോകുന്നവർ. ഇതിനിടെ നേരിട്ട് പരിചയമില്ലെങ്കിലും, ഫേസ് ബുക്കിലൂടെ ഇടയ്ക്ക് രസകരമായ തമാശകൾ ചാറ്റ് ബോക്സിലൂടെ പങ്കിടാറുള്ള ഒരു സുഹൃത്തിനോട് താങ്കൾക്ക് എങ്ങിനെ ഈ രീതിയിൽ തമാശകളൊക്കെ പറയാൻ സാധിക്കുന്നു എന്നു…

    Read more

  • നിറങ്ങളുടെ രാഷ്ട്രീയം…

    നിറങ്ങളുടെ രാഷ്ട്രീയം…

    നിറങ്ങളുടെ രാഷ്ട്രീയം… മഴവി­ല്ലിന് ഏഴ് നി­റങ്ങളാ­ണ്. ഇതി­ലെ­ ഓരോ­ നി­റവും നമ്മളിൽ നി­റയ്ക്കു­ന്നത് വ്യത്യസ്തമാ­യ വി­കാ­രങ്ങളാ­ണ്. ആ ഏഴ് നിറങ്ങൾക്ക് പുറമേ പിന്നെയും എത്രയോ നിറങ്ങളുണ്ട്. ആകാ­ശത്തി­ന്റെ­ അനന്തതയി­ലേ­യ്ക്ക് നോ­ക്കി­യാൽ നീ­ലനി­റത്തിന് പു­റമേ വ്യത്യസ്തകരമാ­യ നി­റചാ­ർ­ത്തു­കൾ പരക്കു­ന്നത് കാ­ണാം. കടലി­ന്റെ­ ആഴങ്ങളി­ലേ­യ്ക്ക് പോ­യി­ട്ടു­ള്ളവർ പറയു­ന്നത് ഭൂ­മി­യിൽ കാ­ണാ­ത്ത നി­റങ്ങൾ അവി­ടെ­ ഒളി­ഞ്ഞി­രി­ക്കു­ന്നു­ എന്നാ­ണ്. ചു­റ്റു­മു­ള്ള പൂ­ക്കൾ­ക്കും, പൂമ്പാറ്റകൾക്കും , പക്ഷി­കൾ­ക്കും, മരങ്ങൾ­ക്കു­മൊ­ക്കെ­ എന്തെ­ന്ത് നി­റങ്ങളാണ് ഉള്ളത്. നി­റങ്ങൾ­ക്ക് ആത്മാവ് പോ­ലു­മു­ണ്ട്. ആ ആത്മാ­വി­നെ­ മനസി­ലാ­ക്കു­ന്നവരാണ് നി­റങ്ങളു­മാ­യി­ സംവദി­ക്കു­ന്നവർ.…

    Read more

  • താളുകൾ മറിയുമ്പോൾ…

    താളുകൾ മറിയുമ്പോൾ…

    ജീവിതത്തിൽ പല തരം യാത്രകൾ നടത്തുന്നവരാണ് നാം. ഇന്ന് കൈവശമുള്ള ജീവിതത്തെ കൈപിടിച്ച് നടത്തികൊണ്ടു പോകാൻ, കൂടെ ഉണ്ടെന്ന് വിശ്വസിക്കുന്ന ജീവിതത്തെ കൂടുതൽ പഠിക്കാൻ, ആ ജീവിതത്തിൽ നിന്ന് ആരുമറിയാത ഒന്ന് ഒളിച്ചൊടാൻ, ചിലപ്പൊൾ ജീവിതം തന്നെ ഇല്ലാതാക്കാൻ ഒക്കെ ഇത്തരം യാത്രകളെ നാം ആശ്രയിക്കുന്നു. ആ യാത്രകളിലാണ് നമ്മൾ നമ്മുടെ വലിപ്പചെറുപ്പത്തെ കുറിച്ചൊക്കെ തിരിച്ചറിയുന്നത്. “അനന്തമജ്ഞാതം അവർണ്ണനീയം, ഈ ലോക​ഗോളം തിരിയുന്ന മാർഗ്ഗേ, അതിങ്കിലെങ്ങാണ്ടെൊരിരിടത്തിരുന്ന് നോക്കുന്ന മർത്യൻ കഥയെന്ത് കണ്ടേൻ” എന്ന കവിവാക്യത്തിന്റെ പൊരുൾ മനസ്സിലാക്കുന്നതും…

    Read more

  • ആശയവിനിമയങ്ങളിലെ മര്യാദകൾ..

    ആശയവിനിമയങ്ങളിലെ മര്യാദകൾ..

    നീണ്ട ഇടവേളകളിൽ നാട്ടിൽ പോകുന്നവരാണ് വലിയൊരു വിഭാ​ഗം പ്രവാസികൾ. നാടിന്റെ രുചിയും, മണവും, സ്നേഹവും ഒക്കെ അനുഭവിക്കാറുള്ള ഈ അവധികാലങ്ങളിൽ പ്രവാസികളിൽ മിക്കവരും പൊതുവെ നേരിടാറുള്ള ഒരു ചോദ്യമാണ് “എന്നെ ഓർമ്മയുണ്ടോ” എന്നത്. മുമ്പ് കണ്ട പരിചയമുണ്ടെങ്കിലും ആളുടെ പേര് പലപ്പോഴും ഓർമ്മ കാണണമെന്നില്ല.ചോദ്യകർത്താവിന് വിഷമമുണ്ടാക്കേണ്ടെന്ന് കരുതി പിന്നെന്താ അറിയാമല്ലൊ എന്ന് വെറുതെ ഒരു ഒഴുക്കൻ മറുപടി നൽകിയാൽ ഉടൻ വരും ഷോക്കടിപ്പിക്കുന്ന തരത്തിൽ അടുത്ത ചൊദ്യം, “എന്നാൽ പിന്നെ എന്റെ പേര് പറ” പിന്നെയെൊരു ഉരുളലാണ്.…

    Read more

  • പാതിരാകിളികളും, നിശാഗന്ധിയും..

    പകൽനേരം അദ്ധ്വാനിക്കാനും, സായാഹ്നങ്ങൾ ആസ്വദിക്കുവാനും, രാത്രി നേരം വിശ്രമിക്കാനോ ഉള്ള ഒരു സംവിധാനമാണ് മിക്ക ജീവജാലങ്ങളിലും പ്രകൃതി ഒരുക്കിയിരിക്കുന്നത്. ജീവിതത്തിന് ഒരു അച്ചടക്കം വരുത്തുവാനും, ആരോ​ഗ്യകരമായ ഒരു ജീവിതം നയിക്കാനും, ഈ ഒരു സംവിധാനം നമ്മെ സഹായിക്കുന്നു. എന്നും രാവിലെ കിഴക്ക് ചക്രവാളത്തിൽ സൂര്യൻ ഉദിക്കുമ്പോൾ മുതൽ പകലന്തിയൊളം ജീവിതം മുമ്പോട്ട് നയിക്കാൻ വേണ്ടിയുള്ള ശ്രമകരമായ ജോലികൾ ചെയ്താണ് നമ്മൾ മിക്കവാറും കഴിയുന്നത്. സായാഹ്നങ്ങളിലെ ആകാശങ്ങളിൽ കൂട് തേടി പറക്കുന്ന പക്ഷികൂട്ടങ്ങളെ പോലെ ഒടുവിൽ ഒരു ഇടത്തിലെത്തി…

    Read more

  • ഒന്ന് തൊട്ടേനെ…

    മനുഷ്യർ തമ്മിൽ ഒന്ന് ഹസ്തദാനം ചെയ്യുവാനോ, പരസ്പരം ഒന്ന് ആശ്ലേഷിച്ച് വർത്തമാനം പറയാനോ മറന്നുപൊകുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊകുന്നത്. രണ്ട് ലിം​ഗത്തിൽ പെട്ടവർ പരസ്പരം തൊടുന്നത് പൊലും ചീത്ത വാർത്തയാക്കുന്ന സമൂഹമായി മാറിയിരിക്കുന്നു നമ്മുടേത്. ഇങ്ങിനെ  ഒരു അവസ്ഥ ശരിക്കും വേദനിപ്പിക്കുന്നതാണ്.മനുഷ്യർക്കിടയിൽ സ്പർശനം എന്നാൽ കാമം തീർക്കേണ്ട എന്തൊ ഒന്നായി മാറികൊണ്ടിരിക്കുന്ന ദുരവസ്ഥ. കൈക്കുഞ്ഞുങ്ങളെ പൊലും എടുത്ത് ലാളിക്കാനോ കവിളത്ത് ഒരുമ്മ കൊടുക്കാനേൊ ഭയക്കുന്ന അവസ്ഥയിലയ്ക്ക് നമ്മിൽ പലരുമെത്തിയിരിക്കുന്നു. ഇതൊക്കെ പീഢനങ്ങളുടെ പരിധിയിൽ വരുമോ എന്നതാണ്…

    Read more

  • തിരിച്ചറിയേണ്ട ജീവിതം

    ജീവിതത്തിൽ എപ്പോഴെങ്കിലുമൊന്ന് കണ്ടിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്ന നിരവധിപേർ എല്ലാവരുടെയും മനസിലുണ്ടാകാം. അതിൽ ചിലർ നമ്മൾ ഈ ഭൂമിയിൽ ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുന്പ് ജീവിച്ച് മരിച്ചവർ, ചിലർ നമ്മൾ ജീവിക്കുന്ന അതേ കാലത്ത് ഭൂമിയുടെ മറ്റേതങ്കിലും ഭാഗത്ത് ജീവിച്ചു കൊണ്ടിരിക്കുന്നവർ. ചിലർ നമ്മുടെ പ്രാർത്ഥനാമുറിയിലെ ചിത്രങ്ങൾ. രാഷ്ട്രപിതാവായ മഹാത്മഗാന്ധിയെ കുറിച്ച് ഇങ്ങിനെയൊരു മനുഷ്യൻ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്നു പറഞ്ഞാൽ പൊലും വിശ്വസിക്കാത്ത ഒരു കാലം വരുമെന്ന് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് ഓർക്കാം. ഇങ്ങിനെ നമുക്ക് മുമ്പെയും, നമുക്കൊപ്പം ഇനി…

    Read more

  • വെറുപ്പ് എന്ന രോഗാണു

    ഈ ലോകത്ത് ഏറ്റവും അപകടകരമായ രോഗാണു ഏതാണെന്ന് ചോദിച്ചാൽ പല മാറാരോഗങ്ങളെ കുറിച്ചും മനസ് ഒന്ന് ചിന്തിക്കും. എന്നാൽ വെറുപ്പ് എന്ന വികാരമാണ് സത്യത്തിൽ ഏറ്റവും വലിയ വിഷ ബീജമെന്നാണ് പണ്ധിതർ പറയുന്നത്. മനുഷ്യന്റെ മനസിലേയ്ക്കും ബുദ്ധിയിലേയ്ക്കും ഈ രോഗാണു പ്രവേശിച്ചു കഴിഞ്ഞാൽ പലപ്പോഴും  അത് ശരീരത്തെയും ബാധിക്കുന്നു. കാര്യങ്ങളെ നിഷ്പക്ഷമായി കാണുവാൻ സഹായിക്കുന്ന കണ്ണുകളെ അന്ധമാക്കുകയും, നന്മ കേൾക്കാൻ കൊതിക്കുന്ന കാതുകളെ അടച്ച് വെച്ച് കേൾവിയെ ഇല്ലാതാക്കുവാനും ഈ രോഗാണുവിന് സാധിക്കുന്നു. വ്യക്തികൾ തമ്മിൽ മാത്രമല്ല,…

    Read more