-
ഭയം ഒരു സാംക്രമിക രോഗമാണ്…
മനുഷ്യൻ ജീവിക്കുന്നത് അവന്റെ മനസിലാണെന്ന് പറയാറുണ്ട്. മനസ്സ് എന്നാൽ അതിന്റെ ഒരു ഭാഗം ഓർമ്മയും മറുഭാഗം ഭാവനയുമാണ്. ഓർമ്മ എന്നത് കഴിഞ്ഞു പൊയ കാര്യമാണ്. ഓർമ്മകൾ നൽകിയ അനുഭവത്തിൽ നിന്നുള്ള സങ്കൽപ്പങ്ങളാണ് ഭാവന സൃഷ്ടിക്കുന്നത്. ഇവ രണ്ടും നിലവിലുള്ളതല്ല. ഇവിടെ സാങ്കൽപികമായ പലതരം ഭയങ്ങളെ കൊണ്ടുനടക്കുന്നവരാണ് നമ്മളിൽ മഹാഭൂരിഭാഗവും. അതേസമയം ജീവിതത്തെ വേണ്ടതുപൊലെ അറിഞ്ഞ്, അതിനെ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കാതെ പോകുമ്പോഴാണ് ഒരാൾക്ക് ഭയം തേൊന്നുന്നത്. സംഭവിച്ചതിനെക്കുറിച്ചല്ല, ഇനിയെന്തു സംഭവിക്കും എന്നേൊർത്താണ് മിക്കവരും ഭയപ്പെടുന്നത്. അതായത് നിലവിൽ ഇല്ലാത്ത…
-
അലിഞ്ഞുപോകുന്ന ജീവിതങ്ങൾ…
ഇന്നത്തെ ലോകം ഏറ്റവും ഇഷ്ടപെടുന്ന വാക്കുകളിൽ ഒന്നാണ് തിരക്ക് എന്നത്. തിരക്കില്ലെങ്കിൽ നമുക്കെന്തൊ സ്വയം ഒരു വിലയില്ലാത്തത് പൊലെയാണ്. അതോടൊപ്പം തന്നെ ബൊറടിക്കുന്നു എന്ന വാക്കും പരക്കെ കേൾക്കാം. ഈ രണ്ടു വാക്കുകളും തികച്ചും വിപരീതങ്ങളായ പദങ്ങൾ ആണെങ്കിലും ഇടവിട്ട് നമ്മൾ ഇത് ഉപയോഗിക്കും. തിരക്കിട്ട് ഓടുന്നവർ എങ്ങൊട്ടാണ് ഈ ഓട്ടമെന്ന് ചിന്തിക്കാറുമില്ല, ബൊറടിക്കുന്നവർ ജീവിതം എന്താണെന്ന് മനസ്സിലാക്കിയിട്ടുമില്ല എന്നതാണ് യാത്ഥാർത്ഥ്യം ! അതിശയം എന്ന വികാരം ജീവിതത്തിൽ നഷ്ടമാകുമ്പോഴാണ് ഈ രണ്ട് വാക്കുകൾ ആരുടെയും ജീവിതത്തിൽ…
-
ഒന്നായ നിന്നൈഹ…
‘ഓം സഹനാഭവന്തുസഹ നൗഭുനക്തുസഹവീര്യം കരവാവഹൈതേജസ്വിനാവധീ തമസസ്തുമാ വിദ്വിഷാ വഹൈ’’ഉപനിഷത്തിലെ ഈ വാക്കുകളുടെ അർത്ഥം ഇങ്ങിനെയാണ്. നമ്മൾ രണ്ടു പരും ഒന്നിച്ച് രക്ഷിക്കപ്പെടട്ടെ, നമുക്ക് അന്യോനം പോഷണം നൽകപ്പെടട്ടെ, നമുക്കെൊന്നിച്ച് വീര്യം ലഭിക്കട്ടെ, നമുക്ക് ഒരുപൊലെ തേജസ്സുണ്ടാകട്ടെ, നമ്മുടെ ജീവിതാവസാനം വരെ നമുക്ക് പിണങ്ങാതിരിക്കാം. ഇത് ഒരുമഹത്തായ സുവിശേഷമാണ്. ഓരൊ കുടുംബത്തിലും മാതാപിതാക്കൾക്ക് തമ്മിൽ പറയാവുന്ന സുവിശേഷം. സഹോദരൻമാർ തമ്മിൽ പരസ്പരം ചെയ്യാവുന്ന പ്രതിജ്ഞ, അയൽക്കാരൊട് ചേർന്ന് നിന്ന് പറയാവുന്ന കാര്യം. ജനനകാരകനായ അച്ഛനും പത്ത്മാസം ചുമന്ന് നെൊന്ത് പെറ്റ്…
-

തിരയും, സമയവും…
ആഗ്രഹങ്ങളുടെ നീണ്ട നിരയും, അത് സാധിക്കാൻ പറ്റാത്ത തരത്തിലുള്ള സമയക്കുറവുമാണ് ഇന്നിന്റെ മനുഷ്യന് കൂട്ട്. ആഗ്രഹിച്ചതൊക്കെ സാധിച്ചു കിട്ടാനായി നടത്തുന്ന ഈ നെട്ടൊട്ടത്തിൽ ചിലർ ജയിക്കുന്നു, ചിലർ അമ്പേ പരാജയപ്പെടുന്നു. ചിലർ വിജയിക്കാനുള്ള ശ്രമത്തിൽ ജീവിതാവസാനം വരെ ഓടി കൊണ്ടേയിരിക്കുന്നു. വിജയം നേടിയവരാണെങ്കിൽ അതിലും വലിയ വിജയത്തിനായുള്ള മരണ പാച്ചിൽ നടത്തികൊണ്ടിരിക്കുന്നു. ലോകം പിടിച്ചെടുക്കാനുള്ള വെമ്പലിൽ ഇങ്ങിനെ ജീവിക്കാൻ മറന്നുപൊകുന്ന പാവപ്പെട്ടവരായി മിക്ക മനുഷ്യരും മാറുന്നു. നമ്മോട് ആരോടും തന്നെ അനുവാദം ചോദിച്ചല്ല, പ്രഭാതത്തിൽ സൂര്യൻ ഉദിക്കുന്നതും,…




