-
ഒന്നായ നിന്നൈഹ…
‘ഓം സഹനാഭവന്തുസഹ നൗഭുനക്തുസഹവീര്യം കരവാവഹൈതേജസ്വിനാവധീ തമസസ്തുമാ വിദ്വിഷാ വഹൈ’’ഉപനിഷത്തിലെ ഈ വാക്കുകളുടെ അർത്ഥം ഇങ്ങിനെയാണ്. നമ്മൾ രണ്ടു പരും ഒന്നിച്ച് രക്ഷിക്കപ്പെടട്ടെ, നമുക്ക് അന്യോനം പോഷണം നൽകപ്പെടട്ടെ, നമുക്കെൊന്നിച്ച് വീര്യം ലഭിക്കട്ടെ, നമുക്ക് ഒരുപൊലെ തേജസ്സുണ്ടാകട്ടെ, നമ്മുടെ ജീവിതാവസാനം വരെ നമുക്ക് പിണങ്ങാതിരിക്കാം. ഇത് ഒരുമഹത്തായ സുവിശേഷമാണ്. ഓരൊ കുടുംബത്തിലും മാതാപിതാക്കൾക്ക് തമ്മിൽ പറയാവുന്ന സുവിശേഷം. സഹോദരൻമാർ തമ്മിൽ പരസ്പരം ചെയ്യാവുന്ന പ്രതിജ്ഞ, അയൽക്കാരൊട് ചേർന്ന് നിന്ന് പറയാവുന്ന കാര്യം. ജനനകാരകനായ അച്ഛനും പത്ത്മാസം ചുമന്ന് നെൊന്ത് പെറ്റ്…
-

തിരയും, സമയവും…
ആഗ്രഹങ്ങളുടെ നീണ്ട നിരയും, അത് സാധിക്കാൻ പറ്റാത്ത തരത്തിലുള്ള സമയക്കുറവുമാണ് ഇന്നിന്റെ മനുഷ്യന് കൂട്ട്. ആഗ്രഹിച്ചതൊക്കെ സാധിച്ചു കിട്ടാനായി നടത്തുന്ന ഈ നെട്ടൊട്ടത്തിൽ ചിലർ ജയിക്കുന്നു, ചിലർ അമ്പേ പരാജയപ്പെടുന്നു. ചിലർ വിജയിക്കാനുള്ള ശ്രമത്തിൽ ജീവിതാവസാനം വരെ ഓടി കൊണ്ടേയിരിക്കുന്നു. വിജയം നേടിയവരാണെങ്കിൽ അതിലും വലിയ വിജയത്തിനായുള്ള മരണ പാച്ചിൽ നടത്തികൊണ്ടിരിക്കുന്നു. ലോകം പിടിച്ചെടുക്കാനുള്ള വെമ്പലിൽ ഇങ്ങിനെ ജീവിക്കാൻ മറന്നുപൊകുന്ന പാവപ്പെട്ടവരായി മിക്ക മനുഷ്യരും മാറുന്നു. നമ്മോട് ആരോടും തന്നെ അനുവാദം ചോദിച്ചല്ല, പ്രഭാതത്തിൽ സൂര്യൻ ഉദിക്കുന്നതും,…





