-

നിറങ്ങളുടെ രാഷ്ട്രീയം…
നിറങ്ങളുടെ രാഷ്ട്രീയം… മഴവില്ലിന് ഏഴ് നിറങ്ങളാണ്. ഇതിലെ ഓരോ നിറവും നമ്മളിൽ നിറയ്ക്കുന്നത് വ്യത്യസ്തമായ വികാരങ്ങളാണ്. ആ ഏഴ് നിറങ്ങൾക്ക് പുറമേ പിന്നെയും എത്രയോ നിറങ്ങളുണ്ട്. ആകാശത്തിന്റെ അനന്തതയിലേയ്ക്ക് നോക്കിയാൽ നീലനിറത്തിന് പുറമേ വ്യത്യസ്തകരമായ നിറചാർത്തുകൾ പരക്കുന്നത് കാണാം. കടലിന്റെ ആഴങ്ങളിലേയ്ക്ക് പോയിട്ടുള്ളവർ പറയുന്നത് ഭൂമിയിൽ കാണാത്ത നിറങ്ങൾ അവിടെ ഒളിഞ്ഞിരിക്കുന്നു എന്നാണ്. ചുറ്റുമുള്ള പൂക്കൾക്കും, പൂമ്പാറ്റകൾക്കും , പക്ഷികൾക്കും, മരങ്ങൾക്കുമൊക്കെ എന്തെന്ത് നിറങ്ങളാണ് ഉള്ളത്. നിറങ്ങൾക്ക് ആത്മാവ് പോലുമുണ്ട്. ആ ആത്മാവിനെ മനസിലാക്കുന്നവരാണ് നിറങ്ങളുമായി സംവദിക്കുന്നവർ.…
-

താളുകൾ മറിയുമ്പോൾ…
ജീവിതത്തിൽ പല തരം യാത്രകൾ നടത്തുന്നവരാണ് നാം. ഇന്ന് കൈവശമുള്ള ജീവിതത്തെ കൈപിടിച്ച് നടത്തികൊണ്ടു പോകാൻ, കൂടെ ഉണ്ടെന്ന് വിശ്വസിക്കുന്ന ജീവിതത്തെ കൂടുതൽ പഠിക്കാൻ, ആ ജീവിതത്തിൽ നിന്ന് ആരുമറിയാത ഒന്ന് ഒളിച്ചൊടാൻ, ചിലപ്പൊൾ ജീവിതം തന്നെ ഇല്ലാതാക്കാൻ ഒക്കെ ഇത്തരം യാത്രകളെ നാം ആശ്രയിക്കുന്നു. ആ യാത്രകളിലാണ് നമ്മൾ നമ്മുടെ വലിപ്പചെറുപ്പത്തെ കുറിച്ചൊക്കെ തിരിച്ചറിയുന്നത്. “അനന്തമജ്ഞാതം അവർണ്ണനീയം, ഈ ലോകഗോളം തിരിയുന്ന മാർഗ്ഗേ, അതിങ്കിലെങ്ങാണ്ടെൊരിരിടത്തിരുന്ന് നോക്കുന്ന മർത്യൻ കഥയെന്ത് കണ്ടേൻ” എന്ന കവിവാക്യത്തിന്റെ പൊരുൾ മനസ്സിലാക്കുന്നതും…
-

ആശയവിനിമയങ്ങളിലെ മര്യാദകൾ..
നീണ്ട ഇടവേളകളിൽ നാട്ടിൽ പോകുന്നവരാണ് വലിയൊരു വിഭാഗം പ്രവാസികൾ. നാടിന്റെ രുചിയും, മണവും, സ്നേഹവും ഒക്കെ അനുഭവിക്കാറുള്ള ഈ അവധികാലങ്ങളിൽ പ്രവാസികളിൽ മിക്കവരും പൊതുവെ നേരിടാറുള്ള ഒരു ചോദ്യമാണ് “എന്നെ ഓർമ്മയുണ്ടോ” എന്നത്. മുമ്പ് കണ്ട പരിചയമുണ്ടെങ്കിലും ആളുടെ പേര് പലപ്പോഴും ഓർമ്മ കാണണമെന്നില്ല.ചോദ്യകർത്താവിന് വിഷമമുണ്ടാക്കേണ്ടെന്ന് കരുതി പിന്നെന്താ അറിയാമല്ലൊ എന്ന് വെറുതെ ഒരു ഒഴുക്കൻ മറുപടി നൽകിയാൽ ഉടൻ വരും ഷോക്കടിപ്പിക്കുന്ന തരത്തിൽ അടുത്ത ചൊദ്യം, “എന്നാൽ പിന്നെ എന്റെ പേര് പറ” പിന്നെയെൊരു ഉരുളലാണ്.…
-
പാതിരാകിളികളും, നിശാഗന്ധിയും..
പകൽനേരം അദ്ധ്വാനിക്കാനും, സായാഹ്നങ്ങൾ ആസ്വദിക്കുവാനും, രാത്രി നേരം വിശ്രമിക്കാനോ ഉള്ള ഒരു സംവിധാനമാണ് മിക്ക ജീവജാലങ്ങളിലും പ്രകൃതി ഒരുക്കിയിരിക്കുന്നത്. ജീവിതത്തിന് ഒരു അച്ചടക്കം വരുത്തുവാനും, ആരോഗ്യകരമായ ഒരു ജീവിതം നയിക്കാനും, ഈ ഒരു സംവിധാനം നമ്മെ സഹായിക്കുന്നു. എന്നും രാവിലെ കിഴക്ക് ചക്രവാളത്തിൽ സൂര്യൻ ഉദിക്കുമ്പോൾ മുതൽ പകലന്തിയൊളം ജീവിതം മുമ്പോട്ട് നയിക്കാൻ വേണ്ടിയുള്ള ശ്രമകരമായ ജോലികൾ ചെയ്താണ് നമ്മൾ മിക്കവാറും കഴിയുന്നത്. സായാഹ്നങ്ങളിലെ ആകാശങ്ങളിൽ കൂട് തേടി പറക്കുന്ന പക്ഷികൂട്ടങ്ങളെ പോലെ ഒടുവിൽ ഒരു ഇടത്തിലെത്തി…
-
ഒന്ന് തൊട്ടേനെ…
മനുഷ്യർ തമ്മിൽ ഒന്ന് ഹസ്തദാനം ചെയ്യുവാനോ, പരസ്പരം ഒന്ന് ആശ്ലേഷിച്ച് വർത്തമാനം പറയാനോ മറന്നുപൊകുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊകുന്നത്. രണ്ട് ലിംഗത്തിൽ പെട്ടവർ പരസ്പരം തൊടുന്നത് പൊലും ചീത്ത വാർത്തയാക്കുന്ന സമൂഹമായി മാറിയിരിക്കുന്നു നമ്മുടേത്. ഇങ്ങിനെ ഒരു അവസ്ഥ ശരിക്കും വേദനിപ്പിക്കുന്നതാണ്.മനുഷ്യർക്കിടയിൽ സ്പർശനം എന്നാൽ കാമം തീർക്കേണ്ട എന്തൊ ഒന്നായി മാറികൊണ്ടിരിക്കുന്ന ദുരവസ്ഥ. കൈക്കുഞ്ഞുങ്ങളെ പൊലും എടുത്ത് ലാളിക്കാനോ കവിളത്ത് ഒരുമ്മ കൊടുക്കാനേൊ ഭയക്കുന്ന അവസ്ഥയിലയ്ക്ക് നമ്മിൽ പലരുമെത്തിയിരിക്കുന്നു. ഇതൊക്കെ പീഢനങ്ങളുടെ പരിധിയിൽ വരുമോ എന്നതാണ്…




