ലോകം ചെറുതാകുമ്പോൾ…

കിടക്കപായയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ഇന്ന് നമ്മളിൽ മിക്കവരുടെയും കൈയിൽ ആദ്യം തടയുന്നത് ഒരു മെൊബൈൽ ഫൊണാണ്. സ്റ്റാറ്റസ് അപ്ഡേറ്റുകൾ മനസിലാക്കി ചുറ്റുമുള്ള മറ്റുള്ളവരുടെ ജീവിതം എങ്ങിനെ പൊകുന്നുവെന്നറിയാനും, നമുക്ക് ലഭിച്ച ലൈക്കുകളുടെ എണ്ണം കൂടിയോ എന്ന് നോക്കാനുമൊക്കെയുള്ള ത്വരയാണ് ആദ്യം നമ്മളിൽ നുരഞ്ഞുപൊന്തുന്നത്. സുഹൃത്തുക്കളുടെയും, സഹപവർത്തകന്റെയും, അയൽവാസിയുടെയും, എന്തിന് ജീവിതപങ്കാളിയുടെയും പോലും മനസിൽ എന്താണ് ഉള്ളതന്ന് മനസിലാക്കുന്നത് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിലൂടെയാണെന്ന് പറഞ്ഞാൽ അതും ഇന്ന് അതിശയൊക്തിയല്ല. ഇങ്ങിനെ ഉറക്കത്തിലൊഴികെ എന്നും ആരെയെങ്കിലും തിരഞ്ഞുകൊണ്ട് സെർച്ചിങ്ങ് മേൊഡിൽ ജീവിക്കേണ്ടി വരുന്ന ഒരു തലമുറയായി ദൗർ‍ഭാഗ്യവശാൽ നമ്മൾ മാറിയിരിക്കുന്നു.

പരസ്പര ബന്ധങ്ങളുടെ വ്യാപ്തിയും ആഴവും തിരിച്ചറിയാൻ സാധിക്കാത, ഒരു കൈപ്പത്തിയുടെ വലിപ്പത്തിലയ്ക്ക് മനുഷ്യൻ ഒളിച്ചിരിക്കുമ്പോൾ യത്ഥാർത്ഥത്തിൽ നമ്മളിലെ സാമൂഹ്യജീവി തളർന്നുപൊകുകയാണ്. സോഷ്യൽ മീഡിയയിലെ മായാലോകത്ത് മനുഷ്യന്റെ ദുരന്തങ്ങൾ പൊലും ആഘോഷമാണ്. ചാറ്റ് സ്ക്രീനിൽ തുരരുതുരാ സ്മൈലികൾ അയക്കുന്നവർ പരസ്പരം കണ്ടാൽ ചിരിക്കാറില്ല എന്നതും വർത്തമാനകാല യാത്ഥാർത്ഥ്യം.

നമ്മുടെ ജീവിതത്തിൽ കാൽക്കുലറ്റർ വന്നതോടെ ഗുണന പട്ടിക മനപാഠമാക്കിയിരുന്ന നമ്മളിൽ പലർക്കും കൂട്ടലും കിഴിക്കലും പോലും സ്വന്തം തലച്ചൊറ് ഉപയോഗിച്ച് ചെയ്യാൻ പറ്റാത്ത സാഹചര്യമുണ്ടായി. കി ബോർഡിൽ എഴുത്തു തുടങ്ങിയതോടെ പേന ഉപയോഗം ഇന്ന് വലിയൊരു അഭ്യാസമായി മാറിയിരിക്കുന്നു. സംശയമുണ്ടെങ്കിൽ ഒരു അഞ്ച് പജ് എഴുതിനേൊക്കുക. നിങ്ങളുടെ വിരലുകൾ തളർന്നുപൊകും. ഇതുപോലെ സോഷ്യൽ മീഡിയയിലൂടെ മാത്രം നാം സംസാരിച്ചുപോവുകയാണെങ്കിൽ വൈകാതെ തന്നെ മറ്റൊരാളോട് നേരിട്ട് സംസാരിക്കാനുള്ള ശേഷിയും നമുക്ക് നഷ്ടമായേക്കാം എന്നും തോന്നുന്നു.