ഭയം ഒരു സാംക്രമിക രോഗമാണ്…

മനുഷ്യൻ ജീവിക്കുന്നത് അവന്റെ മനസിലാണെന്ന് പറയാറുണ്ട്. മനസ്സ് എന്നാൽ അതിന്റെ ഒരു ഭാഗം ഓർമ്മയും മറുഭാഗം ഭാവനയുമാണ്. ഓർമ്മ എന്നത് കഴിഞ്ഞു പൊയ കാര്യമാണ്. ഓർമ്മകൾ നൽകിയ അനുഭവത്തിൽ നിന്നുള്ള സങ്കൽപ്പങ്ങളാണ് ഭാവന സൃഷ്ടിക്കുന്നത്. ഇവ രണ്ടും നിലവിലുള്ളതല്ല. ഇവിടെ സാങ്കൽപികമായ പലതരം ഭയങ്ങളെ കൊണ്ടുനടക്കുന്നവരാണ് നമ്മളിൽ മഹാഭൂരിഭാഗവും. അതേസമയം ജീവിതത്തെ വേണ്ടതുപൊലെ അറിഞ്ഞ്, അതിനെ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കാതെ പോകുമ്പോഴാണ് ഒരാൾക്ക് ഭയം തേൊന്നുന്നത്. സംഭവിച്ചതിനെക്കുറിച്ചല്ല, ഇനിയെന്തു സംഭവിക്കും എന്നേൊർത്താണ് മിക്കവരും ഭയപ്പെടുന്നത്. അതായത് നിലവിൽ ഇല്ലാത്ത ഒന്നിനെയാണ് എന്നും ഭയപ്പെട്ടിരിക്കുക എന്ന് സാരം. അതേസമയം ഈ നിമിഷം എന്ന യാത്ഥാർത്ഥ്യത്തിൽ ആണ് നമ്മൾ ശ്രദ്ധ പതിപ്പിക്കുന്നതങ്കിൽ ഭയം നമ്മെ തീണ്ടുകയയില്ല.

ജീവിതത്തിൽ അതിരുകളും, മതിലുകളും കെട്ടിപ്പെൊക്കുന്നതും ഇതേ ഭയം കൊണ്ടാണ്. അതിരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്നാൽ സുരക്ഷിതരായിരിക്കും എന്ന് കരുതുന്നു. ഇങ്ങിനെ സ്വയം കട്ടിപെൊക്കിയ വേലിക്കകത്ത് മനസിനെ കുരുക്കിയിടുമ്പോൾ യഥാർത്ഥ ജീവിതം വേലിക്ക് പുറത്തായി പോകും. ജീവിതത്തെ അനുഭവിച്ചറിയണമെങ്കിൽ മനസ് ജീവിതത്തിനെൊപ്പം സഞ്ചരിക്കണം. എന്തിനെയും ഭയപ്പെടുമ്പോൾ ജീവിതത്തിന്റെ ആസ്വാദ്യത നക്ഷ്ടപ്പെടുന്നു. അങ്ങനെ ജീവിതത്തെ അനുഭവിക്കാനുള്ള കഴിവും നഷ്ടമാകുന്നു. ഈ ഒരു അവസ്ഥ നമ്മെ കൊണ്ടെത്തിക്കുന്നത് മാനസികമായ അസ്വാസ്ഥ്യങ്ങളിലാണ്.  യാത്ഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകന്ന് മനസ് കൽപ്പിക്കുന്നതും, സങ്കൽപ്പിക്കുന്നതുമായ കാര്യങ്ങളിൽ വിശ്വസിച്ച് അബദ്ധജടിലമായി തീരും അങ്ങിനെയുള്ള ഓരൊ ജീവിത നിമിഷങ്ങളും.

ഇങ്ങിനെ അനാവശ്യമായി ഭയപ്പെട്ടു ജീവിക്കുമ്പോൾ ആഹ്ലാദിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു പോകുന്നു. അങ്ങിനെ വരുമ്പോൾ ഒന്ന് മതി മറന്ന് പാട്ടു പാടാനേൊ, നൃത്തം ചെയ്യാനേൊ സാധിക്കുകയില്ല. മനസ്സ് തുറന്നെൊന്നു ചിരിക്കാനേൊ കരയാനേൊ പൊലും ആവില്ല. ജീവിതത്തിലെ സ്വാഭാവികമായ ഒരു സംഗതിയും നിർവഹിക്കാവാനാത്ത ദുരവസ്ഥയാകും അത്.  ഇതിനെ മറികടക്കാൻ യാഥാർത്ഥ്യത്തിലക്ക് തിരിച്ചുവരിക എന്ന വഴി മാഗതമേയൂള്ളൂ. ചിന്തകൾ വർത്തമാനകാലത്തിൽ ഉറച്ച് നിൽക്കുമ്പോൾ അവിടെ ഭയത്തിന് സ്ഥാനമുണ്ടാകില്ല. ഭൂമിയിൽ ജനിച്ചവന് ഭാവിയിൽ ഉറപ്പിക്കാൻ സാധിക്കുന്ന ഒരു കാര്യം മാത്രമേയുള്ളൂ. അത് ഒരു ദിവസം മരിക്കും എന്നത് മാത്രമാണ്. മാന്യമായി സ്വന്തം ജീവിതം ജീവിക്കാൻ സാധിച്ച വ്യക്തിക്ക് തന്റെ മരണവും മാന്യതയൊടെ വരിക്കാം. അങ്ങനെയല്ലാത്തവർക്ക് ജീവിതവും മരണവും ഒരുപൊലെ ദുരന്തമായിരിക്കും. മരിച്ചുകൊണ്ട് ജീവിക്കണൊ അതേൊ ജീവിച്ചുകൊണ്ട് മരിക്കണൊ എന്ന് നിങ്ങളും ചിന്തിക്കുക.