‘ഓം സഹനാഭവന്തു
സഹ നൗഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവധീ തമസസ്തു
മാ വിദ്വിഷാ വഹൈ’’
ഉപനിഷത്തിലെ ഈ വാക്കുകളുടെ അർത്ഥം ഇങ്ങിനെയാണ്. നമ്മൾ രണ്ടു പരും ഒന്നിച്ച് രക്ഷിക്കപ്പെടട്ടെ, നമുക്ക് അന്യോനം പോഷണം നൽകപ്പെടട്ടെ, നമുക്കെൊന്നിച്ച് വീര്യം ലഭിക്കട്ടെ, നമുക്ക് ഒരുപൊലെ തേജസ്സുണ്ടാകട്ടെ, നമ്മുടെ ജീവിതാവസാനം വരെ നമുക്ക് പിണങ്ങാതിരിക്കാം. ഇത് ഒരുമഹത്തായ സുവിശേഷമാണ്. ഓരൊ കുടുംബത്തിലും മാതാപിതാക്കൾക്ക് തമ്മിൽ പറയാവുന്ന സുവിശേഷം. സഹോദരൻമാർ തമ്മിൽ പരസ്പരം ചെയ്യാവുന്ന പ്രതിജ്ഞ, അയൽക്കാരൊട് ചേർന്ന് നിന്ന് പറയാവുന്ന കാര്യം.
ജനനകാരകനായ അച്ഛനും പത്ത്മാസം ചുമന്ന് നെൊന്ത് പെറ്റ് അമ്മയും ഒര ഉദരത്തിൽ നിന്ന് ഉയിർ കൊണ്ട തന്റെ തന്നെ പാതികളായ സഹോദരി സഹോദരൻമാരുമൊക്കെ ഒക്കെ കണക്കുകൾ കൊണ്ട് കഥ പറയുന്ന ഒരു കാലത്താണ് ദൗർഭാഗ്യവശാൽ നാം ജീവിച്ച് മൃതിയടയുന്നത്. ആരെയാണ് വിശ്വസിക്കേണ്ടതന്ന് അറിയാത, ആരാണ് തന്നെ പരാജയപ്പെടുത്താൻ തുനിഞ്ഞിറങ്ങിയിരിക്കുന്നതന്ന് അറിയാത, ഇടറിവീഴുമ്പോൾ കൈ പിടിച്ചുയർത്തുന്നതാരാണെന്നറിയാത ഇരുട്ടിൽ തപ്പിതടഞ്ഞ് മനസ് വീണു കൊണ്ടിരിക്കുന്ന ഒരു ജീവിതകാലമാണ് പലരും എണ്ണിതീർക്കുന്നത്. ഭഗവദ് ഗീതയിൽ ഏറ്റവുമധികം തവണ ആവർത്തിച്ചിട്ടുള്ള വാക്ക് അപി −ച അഥവാ മറ്റേതും എന്ന സമ്മതവാക്യമാണ്. എന്റേതിൽ നിന്നും അന്യമായതിന് ഒരിക്കലും ഒരിടത്തും സാധുതയില്ല എന്ന പിടിവാശിയാണ് അവിടെ ഇല്ലാതാകുന്നത്. ആ സമ്മതബോധമാണ് ദുർബലതയുടെ വഴിയിലേയ്ക്ക് അതിവേഗം നടന്നു നീങ്ങികൊണ്ടിരിക്കുന്ന കറുത്ത കാലത്തിന്റെ വക്താക്കൾ ദിനം പ്രതി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഇവിടെ ഞാനും നീയും ഏറ്റമുട്ടുമ്പോൾ ഞാൻ തന്നെയാണ് നീ എന്നും നീ തന്നെൊണ് ഞാനെന്നുമുള്ള തത്വം എന്നെങ്കിലും തിരിച്ചറിയുമെന്ന വിശ്വാസമാണ് നമ്മെ മുമ്പോട്ട് നയിക്കേണ്ടത്. ഓരൊ കാലത്തും ഈ ഭൂമിയിൽ ഇരുട്ട് വല്ലാത പരക്കുമ്പോൾ നവദർശനങ്ങളുടെ വെളിച്ചമേകാൻ പ്രവാചകൻമാരുണ്ടായിട്ടുണ്ട്. നമുക്കും ഇനിയും കാത്തിരിക്കാം അറിവിന്റെ, സ്നേഹത്തിന്റെ, പങ്ക് വെക്കലിന്റെ നല്ല പാഠം പഠിപ്പിക്കുന്ന അത്തരം മഹാ മനീഷികളെ ! ഒപ്പം ഓർക്കാം ഒമർ ഖയാമിന്റെ ഈ വരികൾ. ഇത്തിരി വാഗ്വാദം, ഒത്തിരി ശബ്ദങ്ങൾ എല്ലാം ഒടുങ്ങുമ്പോൾ ഞാനില്ല നീയില്ല !!