About Pradeep Puravankara

Pradeep Puravankara is a name synonymous with influence among non-resident Indians from Kerala across the Middle East, a testament to his extensive contributions in media, social service, and entertainment. 

His journey as an expatriate professional began in 2003, when he took on the crucial role of Bahrain correspondent for Asianet News, supported significantly by P. Unnikrishnan, Chairman of Strategic Publicity and Advertising Company (SPAC). Three years later, in 2006, he became a pioneer as the Program Director for Radio Voice 104.2, Bahrain’s first Asian radio channel (also managed by SPAC), where he garnered acclaim for hosting diverse daily programs and conducting interviews with numerous prominent personalities.

In 2012, with the continued backing of P. Unnikrishnan, Pradeep conceived 4PM NEWS, introducing the Middle East’s groundbreaking first evening newspaper. Its immediate resonance with readers quickly cemented its popularity. Today, 4PM NEWS maintains its prominence on digital platforms, widely regarded as a highly reputable media outlet in the region. His leadership purview further expanded when he assumed the Executive Editor role for www.newsofbahrain.com, the digital counterpart of The Daily Tribune English Newspaper, also under SPAC’s management. He currently holds this executive editorial position for both News of Bahrain and 4PM NEWS.

Beyond his dynamic media career, Pradeep is a deeply committed community leader. In 2010, he co-founded the PRAVASI GUIDANCE FORUM alongside Dr. John Panackel, a renowned counselor and international life skills coach. This organization has since blossomed into one of Bahrain’s most significant social and cultural entities, proudly serving as the official representative for NORKA, the Kerala Government Project for NRI Welfare, boasting 165 members. He also contributes as a director of its legal arm, PRAVASI GUIDANCE CENTRE WLL, which empowers both children and adults through over 25 professional skill development courses.

Adding to his diverse portfolio, in 2025, he co-founded PIXGEN Frame Work WLL with Mr. Biju Thomas, a dynamic corporate trainer and life skills coach. This innovative venture specializes in business consultancy, educational support services, and event management.

Born and raised in Kanhangad, Kasaragod district, Kerala, Pradeep’s upbringing was steeped in a rich tapestry of literature, politics, and culture. The eldest son of Shri K.P. Prabhakaran Nambiar, a distinguished writer and insurance expert, and Smt. Geetha Prabhakaran, he hails from a home where media and literature were integral to daily life. He is married to journalist Begena George, and they are proud parents to three daughters: Sukrutha, Dhwani, and Janani. Pradeep’s family is now settled in Kakkanad, Kochi. His only sibling, Anoop Puravankara, an engineering professional, resides with his family in Sydney, Australia.

മിഡിൽ ഈസ്റ്റിലെ പ്രവാസികൾക്കിടയിൽ, വിശാലമായ മാധ്യമ, സാമൂഹിക സേവന, വിനോദ പ്രവർത്തനങ്ങളിലൂടെ പ്രദീപ് പുറവങ്കര ഒരു സുപരിചിതനും സ്വാധീനമുള്ള വ്യക്തിത്വവുമാണ്. 2003 മുതൽ സ്ട്രാറ്റജിക് പബ്ലിസിറ്റി ആൻഡ് അഡ്വർടൈസിംഗ് കമ്പനി (SPAC) ചെയർമാൻ പി. ഉണ്ണികൃഷ്ണന്റെ പിന്തുണയോടെ ഏഷ്യാനെറ്റ് ന്യൂസിന്റെ ബഹ്‌റൈൻ ലേഖകനായാണ് അദ്ദേഹത്തിന്റെ മാധ്യമപ്രവർത്തന ജീവിതം ആരംഭിക്കുന്നത്. പിന്നീട് നാല് വർഷത്തിന് ശേഷം,2006ൽ ബഹ്‌റൈനിലെ ആദ്യത്തെ ഏഷ്യൻ റേഡിയോ ചാനലായ റേഡിയോ വോയിസ് 104.2-ൽ പ്രോഗ്രാം ഡയറക്ടറായി അദ്ദേഹം സ്ഥാനമേറ്റു. ഇവിടെ ആറ് വർഷത്തോളം എല്ലാ ദിവസവും വിവിധതരം റേഡിയോ പരിപാടികൾക്ക് അദ്ദേഹം ആതിഥേയത്വം വഹിക്കുകയും, ജീവിതത്തിന്റെ നാനാതുറകളിലുള്ള പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖങ്ങൾ നടത്തുകയും ചെയ്തു. 2012-ൽ, മിഡിൽ ഈസ്റ്റിലെ ആദ്യത്തെ സായാഹ്ന പത്രമായ ഫോർ പി എം ന്യൂസിന് പി ഉണ്ണികൃഷ്ണന്റെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് രൂപം നൽകി.ചുരുങ്ങിയ സമയം കൊണ്ട് തന്നെ വായനക്കാർക്കിടയിൽ ജനപ്രിയമായ ഫോർ പി എം ന്യൂസ് ഇന്ന് അതിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സജീവമാണ്. മേഖലയിലെ ഏറ്റവും വിശ്വസനീയമായ മാധ്യമ സ്ഥാപനമായി ഫോർ പി എം ന്യൂസ് അറിയപ്പെടുന്നു. ഇതിനോടൊപ്പം സ്പാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദി ഡെയ്‌ലി ട്രിബ്യൂൺ ഇംഗ്ലീഷ് പത്രത്തിന്റെ ഡിജിറ്റൽ പതിപ്പായ www.newsofbahrain.com-ന്റെ എ.സിക്യൂട്ടീവ് എഡിറ്റർ എന്ന നിലയിലും അദ്ദേഹം പ്രവർത്തനം ആരംഭിച്ചു. നിലവിൽ ന്യൂസ് ഓഫ് ബഹ്‌റൈന്റെയും, ഫോർ പി എം ന്യൂസിന്റെയും എക്‌സിക്യൂട്ടീവ് എഡിറ്റർ സ്ഥാനങ്ങൾ അദ്ദേഹം വഹിക്കുന്നു

മാധ്യമരംഗത്തിനപ്പുറം, പ്രദീപ് ഒരു സമർപ്പിതനായ സാമൂഹിക പ്രവർത്തകനാണ്. 2010-ൽ, പ്രശസ്ത കൗൺസിലറും അന്താരാഷ്ട്ര ലൈഫ് സ്കിൽസ് കോച്ചുമായ ഡോ. ജോൺ പനക്കലുമായി ചേർന്ന് അദ്ദേഹം പ്രവാസി ഗൈഡൻസ് ഫോറം സ്ഥാപിച്ചു. ബഹ്‌റൈനിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക-സാംസ്കാരിക സംഘടനകളിൽ ഒന്നാണ് ഇത്. 165 അംഗങ്ങളുള്ള ഈ കൂട്ടായ്മ, എൻആർഐ ക്ഷേമത്തിനായുള്ള കേരള സർക്കാരിന്റെ നോർക്കയുടെ ബഹ്റൈനിലെ ഔദ്യോഗിക പ്രതിനിധിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും 25-ലധികം പ്രൊഫഷണൽ സ്കിൽ ഡെവലപ്‌മെന്റ് കോഴ്‌സുകൾ നൽകുന്ന പ്രവാസി ഗൈഡൻസ് സെന്റർ ഡബ്ല്യു എൽ എല്ലിന്റെ ഡയറക്ടർ കൂടിയാണ് അദ്ദേഹം.

തന്റെ വൈവിധ്യമാർന്ന വൈദഗ്ധ്യം വികസിപ്പിച്ചുകൊണ്ട്, 2025-ൽ, മികച്ച കോർപ്പറേറ്റ് പരിശീലകനും ലൈഫ് സ്കിൽസ് കോച്ചുമായ ബിജു തോമസുമായി ചേർന്ന് അദ്ദേഹം പിക്സ്ജെൻ ഫ്രെയിം വർക്ക് ഡബ്ല്യു എൽ എൽ സ്ഥാപിച്ചു. ബിസിനസ്സ് കൺസൾട്ടൻസി, വിദ്യാഭ്യാസ പിന്തുണാ സേവനങ്ങൾ, ഇവന്റ് മാനേജ്‌മെന്റ് എന്നിവയിലാണ് ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ജനിച്ച പ്രദീപിന്റെ ജീവിത പരിസരങ്ങളിൽ ചെറുപ്പം മുതൽക്ക് തന്നെ എന്നും, സാഹിത്യം, രാഷ്ട്രീയം, സംസ്കാരം എന്നിവയുടെ സ്വാധീനം ഉണ്ടായിരുന്നു.

പ്രശസ്ത എഴുത്തുകാരനും ഇൻഷുറൻസ് മേഖലയിലെ പ്രശസ്തനുമായിരുന്ന കെ.പി. പ്രഭാകരൻ നമ്പ്യാരുടെയും ഗീത പ്രഭാകരന്റെയും മൂത്ത മകനായ അദ്ദേഹത്തിന്റെ ഭാര്യ പത്രപ്രവർത്തകയായ ബിജിന മേരി ജോർജാണ്. സുകൃത, ധ്വനി, ജനനി എന്നീ മൂന്ന് പെൺമക്കളാണ് ഇവർക്കുള്ളത്. നിലവിൽ പ്രദീപിന്റെ കുടുംബം കൊച്ചിയിലെ കാക്കനാടാണ് താമസിക്കുന്നത്. എഞ്ചിനീയറിംഗ് പ്രൊഫഷണലായ അദ്ദേഹത്തിന്റെ ഏക സഹോദരൻ അനൂപ് പുറവങ്കര, ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു.

PORTFOLIO

Director
PixGen Framework WLL, Kingdom of Bahrain

www.pixgenframework.com

Executive Editor
News of Bahrain English Online,Kingdom of Bahrain 

www.newsofbahrain.com

Executive Editor
4 PM News Malayalam Online, Kingdom of Bahrain 

www.4pmnewsonline.com

Director
Pravasi Guidance Center WLL, Kingdom of Bahrain 

www.pgcbahrain.org