അയാൾ

അയാൾ

കേട്ട്

കൊണ്ടിരിക്കുന്നത് ..

മഴയിൽ

ഇളകിയാടുന്ന

കഴുക്കോലുകളെ

കുറിച്ചുള്ള

പ്രായമായ

അച്ഛന്റെ

നെഞ്ചിലെ

ആധിയായിരിക്കാം…

“ഒന്നിനും

നേരമില്ലെട്ടാ”

എന്ന

കരളിന്റെ

കരളായവളുടെ

വേവലായിരിക്കാം…

“നേരത്തു

എന്തെങ്കിലും

കഴിക്കണേ”

എന്നമ്മയുടെ

പതിവ്

സങ്കടമായിരിക്കാം…

“ക്ലാസ്സിൽ

ഫസ്റ്റായച്ഛാ”

എന്ന

കുഞ്ചുവിന്റെ

പഞ്ചാരയായിരിക്കാം…

ഇതൊക്കെ

കേൾക്കാനെങ്കിലും,

ഒരു ചില്ലുജാലകം

ബാക്കിയുണ്ടല്ലോ

എന്നോർത്ത്

ചുട്ടുപൊള്ളുന്ന

വെയിലിനെ

തലയിലേറ്റി

ഒരു ജീവിതം

പതിയെ

അലിഞ്ഞ് തീരുന്നു…

Leave a Reply

Your email address will not be published. Required fields are marked *